കാട്ടാക്കട : നെഹ്റു യുവകേന്ദ്ര തിരുവനന്തപുരം 2019 ൽ ശുചീകരണ പ്രവർത്തനങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് മത്സരത്തിൽ ജനത ഗ്രന്ഥശാലയ്ക്ക് പുരസ്കാരം.
ഗ്രന്ഥശാലയുടെ യുവജനവിഭാഗമായ യുവത @ ജനത 1951 ന്റെ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ആറു മാസക്കാലം നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ബോധവൽക്കരണ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തികൾ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും , തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുക, കൊതുക് നശീകരണം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്.
നെഹ്റു യുവകേന്ദ്ര കേരള ലക്ഷദ്വീപ് സോൺ ഡയറക്ടർ കുഞ്ഞഹമ്മദിൽ നിന്നും ഗ്രന്ഥശാല ഭാരവാഹികളായ എ.സന്തോഷ്കുമാർ , എസ് പി സുജിത്ത് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.നെഹ്റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ അലി സാബ്രിൻ , യൂത്ത് കൺവീനർ അനീഷ് നെയ്യാർഡാം തുടങ്ങിയവർ പങ്കെടുത്തു.