കാട്ടാക്കട : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ വായന മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആറ് ഗ്രന്ഥശാലകളിൽ നിന്നും വനിതകൾ മത്സരത്തിനെത്തിയിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം വി. രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.പട്ടകുളം തകഴി ഗ്രന്ഥാലയം പ്രസിഡൻറ് പി. മണികണ്ഠൻ അധ്യക്ഷനായി. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഗിരി മുഖ്യപ്രഭാഷണം നടത്തി. നേതൃ സമിതി കൺവീനർ എ.ജെ. അലക്സ് റോയ്, സി. മധു , ഷൈലജ ദാസ് , എസ്. രതീഷ് കുമാർ , എസ് അനിക്കുട്ടൻ, എസ്. രാമകൃഷ്ണപിള്ള ,സുജിത്ത് എസ്.പി, ആദർശ എസ് എൽ, നിഷ.ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.