ഈ വർഷത്തെ പ്രവാസി സമ്മാൻ പുരസ്കാരത്തിന് സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സി എം.ഡിയുമായ ഡോ: സിദ്ദീഖ് അഹമ്മദ് അർഹനായി. ലോക പ്രവാസി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രധാന മന്ത്രിയാണ് പ്രവാസി സമ്മാൻ പുരസ്കാര ജോതാക്കളെ പ്രഖ്യാപിച്ച്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിപ്പിടിച്ച് മികച്ച നേട്ടങ്ങൾ ൈകവരിക്കുന്ന ഇന്ത്യക്കാരെയാണ് പ്രവാസ സമ്മാൻ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥ മേഖലകളിൽ വിജയം വരിച്ച 30 പേരാണ് ഇത്തവണ പ്രവാസ സമ്മാൻ പുരസ്കാരത്തിന് അർഹരായത്. സൗദി അറേബ്യ കേന്ദ്രമാക്കി .ഇന്ത്യയുടെ അന്തസ്സുയർത്തുന്ന വ്യവസായം സാമ്രാജ്യം പടുത്തുയർത്തുകയും അതിലുപരി സാമൂഹ്യ പ്രതിബദ്ധതയും ജീവകാരുണ്യവും തെൻറ കച്ചവട മേഖലക്കൊപ്പം കൊണ്ടു നടക്കുകയും ചെയ്ത വ്യക്തിത്വം പരിഗണിച്ചാണ് ഇത്തവണ ഡോ: സിദീഖ് അഹമ്മദിനെ സൗദിയിൽ നിന്നുള്ള ഏക പ്രവാസ സമ്മാൻ പുരസ്കാര ജേതാവാക്കിയത്.
സൗദി അറേബ്യ കേന്ദ്രമാക്കി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കച്ചവട സാമ്രാജ്യം കെട്ടിപ്പടുത്ത പ്രതിഭയാണ് ഡോ: സിദ്ദീഖ് അഹമ്മദ്. 16 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 40 ൽ അധികം കമ്പനികളാണ് അദ്ദേഹത്തിെൻറ സാമ്രാജ്യം. കേവലം കച്ചവടമെന്നതിലുപരി സാമൂഹ്യ പ്രതിബദ്ധത കൂടി ഉൽപെടുന്ന മേഖലകളിൽ മുതലിറക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. ലോക വ്യവസായത്തിെൻറ ഗതി നിർണ്ണയിക്കുന്ന അതിപ്രധാന മേലകളായ ഓയിൽ ആൻറ് ഗ്യാസ്, പവർ എന്നിവ കൂടാതെ കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, ട്രാവൽസ്, ഹെൽത്ത്, ഐ.ടി, മീഡിയ, ലോജസ്റ്റിക്, ആട്ടോമോട്ടീവ്, ട്രേഡിംഗ്, എഡ്യൂക്കേഷൻ തുടങ്ങിയ വൈവിധ്യ മേലകളിൽ വിജയം വരിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് അദ്ദേഹത്തെ ബിസ്നസ് പ്രതിഭയാക്കുന്നത്.
തന്റെ മേഖലകൾ തനിക്ക് ഗുണകരമാകുന്നതിനൊപ്പം സമൂഹത്തിെൻറ പുരോഗമന പരമായ മാറ്റങ്ങൾക്കും ഉപയുക്തമാക്കണം എന്ന അദ്ദേഹത്തിെൻറ ചിന്തയുടെ പ്രതിഫലനമായിരുന്നു രാജ്യം മുഴുവൻ അതി പ്രധാന മാറ്റത്തിന് വഴിയൊരുക്കിയ ഇ.ടോയ്ലറ്റ് സംവിധാനങ്ങൾ. ശുചിത്വമുള്ള സമൂഹ്യ ചുറ്റുപാടുകളുടെ നിർമ്മിതിയായിരുന്നു ഇതിെൻറ സാങ്കേതികത്വം വികസിപ്പിച്ച് പ്രചരിപ്പിക്കുേമ്പാൾ അദ്ദേഹത്തിെൻറ മുന്നിലുള്ള ലക്ഷ്യം. ഇത് രാജ്യം തിരിച്ചറിഞ്ഞതിനുള്ള അംഗീകാരമായാണ് 2015 ൽ നടന്ന സഫൈഗരി സബ്മിറ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി ടായ്ലറ്റ് ടൈറ്റൻ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചത്.
അത്തരമൊരു ഇടപെടലായിരുന്നു അദ്ദേഹത്തിെൻറ മാതൃദേശമായ പാലക്കാട് നടത്തിയത്. വേനൽക്കാലത്ത് കടുത്ത വരൽച്ചയിലും, കഠിന താപത്തിലും ഉരുകിയ ഒരു പ്രദേശത്തിന് സാന്ത്വനമായി അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടു.
നൂറുകണക്കിന് കുളങ്ങളും, കിണറുകളും വൃത്തിയാക്കി ജല ഉറവകളെ തിരിച്ചുവിളിക്കുകയും, ആയിരക്കണക്കിന് മരങ്ങൾ വെച്ചു പിടിപ്പിച്ചും അദ്ദേഹം അതിന് ഒരു പരിധി വരെ പരിഹാരംതീർത്തു. സൗദി അറേബ്യ പ്രവാസികൾക്കായി പ്രഖ്യാപിച്ച പൊതുമാപ് കാലയളവിൽ ്ജയിലിലുള്ളവരെ നാട്ടിലെത്തിക്കാൻ അദ്ദേഹം പ്രഖ്യാപിച്ച സ്വപ്ന സാഫല്ല്യം പദ്ധതി സൗദി പ്രവാസ ചരിതത്തിലെ അതിപ്രധാന ഏടേണ്.
അദ്ദേഹത്തിെൻറ കച്ചവട മേലകളെല്ലാം ഇത്തരത്തിൽ സാമഹ്യ നന്മകളെ കൂടി കൂട്ടിയിണക്കുന്നതാണ്. കായിക മേലകളിൽ അദ്ദേഹത്തിെൻറഇടപെടലുകൾ ഒരു പാട് പ്രതിഭകൾക്ക് കരുത്തായി മാറി, കാൽപന്തുകളിൽ കേരളത്തിന് പുതിയ വസന്തം സമ്മാനിക്കാനും അദ്ദേഹത്തിെൻറ ഇടപെൽ കൊണ്ട് സാധിച്ചു. അദ്ദേഹത്തിെൻറ കഴിവും, പ്രാ്തിയും തിരിച്ചറിച്ച് വിവിധ മേഖലകളിൽ നിന്ന് ലഭിച്ച അംഗീകാരങ്ങൾക്ക് അപ്പുറത്ത് നിരവധി സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആക്ടീവ് ഗൾഫ് കമ്മറ്റി മെമ്പറാണ് അദ്ദേഹം. മിഡിലീസ്റ്റിലെ പെട്രോളിയം ക്ലബ്ബ് മെമ്പർ, പത്തോളം ഇൻവെസ്റ്റ് മെൻറ് ലൈസൻസുള്ള മലയാളി,ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കെമേഴ്സ് ആൻറ് ഇൻഡസ്ട്രി ഇന്ത്യ, അറബ് കൗൻസിൽ കോചെയർ , സൗദി ഇന്ത്യ ബിസനസ് നെറ്റ്വർക്കിെൻറ കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡൻറ്, ലയൻസ് ക്ലബ്ബ് ഇൻറർനാഷണലിെൻറ ലൈഫ് ൈടം മെമ്പർ തുടങ്ങി അനവധി നേട്ടങ്ങളും അംഗീകാരങ്ങളും അദ്ദേഹം സ്വന്തത്തോട് ചേർത്തിട്ടുണ്ട്. കൂടാതെ സൗദിയിലെ പ്രീമിയൻ റസിഡൻറ് എന്ന അംഗീകാരവും അദ്ദേഹത്തിന് ഉണ്ട്. പാലക്കാട് മങ്കര,പനന്തറ വീട്ടിൽ അഹമ്മദ്, മറിയുമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ ഇളയ ആളാണ് സിദ്ദീഖ് അഹമ്മദ്. നുഷൈബ യാണ് ഭാര്യ, റിസ്വാൻ, റിസാന, റിസ്വി എന്നിവർ മക്കളാണ്.