തിരുവനന്തപുരം : കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു(30), മകൻ ഷാരോൺ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് മൃതദേഹങ്ങൾ വാടക വീട്ടിൽ കണ്ടെത്തിയത്.
ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സിന്ധുവിന്റെ മൃതദേഹം വീടിന്റെ അടുക്കളയിലും, തൊട്ടടുത്ത മുറിയിലായി കുട്ടിയുടെ മൃതദേഹം കട്ടിലിലും സുരേഷ് തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്.
കുടുംബ പ്രശ്നമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ബന്ധുകളുടെ സംശയം. സുരേഷ് മൂന്നു വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയ സുരേഷ് ഓട്ടോ ഓടിയായിരുന്നു കുടുംബം നോക്കിയിരുന്നത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.