വിഴിഞ്ഞം : കേരളത്തിൽ കൊറോണ വൈറസ് സ്ഥിതികരിച്ച സാഹചര്യത്തിൽ ജനങ്ങളുമായി അടുത്ത് ഇടപെടുന്ന സർക്കാർ സംവിധാനമായ കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും മുഖാവരണവും കൈയുറകളും സർക്കാർ വാങ്ങി നൽകണമെന്ന് ഒബിസി മോർച്ച ആവശ്യപ്പെട്ടു. ഇതുവരെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുഖാവരണവും കൈയുറകളും നല്കാത്തതിൽ പ്രതിഷേധിച്ച് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും മുഖാവരണവും കൈയ്യറകളും വിതരണം ചെയ്തു.
ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് പൂങ്കുളം സതീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി കോവളം മണ്ഡലം പ്രസിഡൻ്റ് അഡ്വ.രാജ് മോഹൻ, ജനറൽ സെക്രട്ടറി ആർ.എസ് സമ്പത്ത്, ഒബിസി മോർച്ച നേതാക്കളായ പയറുമ്മൂട് ജയൻ, ചൊച്ചര ഗോപൻ തുടങ്ങിയവർ സംസാരിച്ചു.
മറ്റുഡിപ്പോകളിലെ ജീവനക്കാർക്ക് എത്രയും പ്പെട്ടന്ന് കൈയുറകളും മുഖവരണവും നല്കൻ സർക്കാർ തയ്യറാവണമെന്ന് ഈ പരിപാടി ഉദ്ഘടനം ചെയ്ത് കൊണ്ട് വെങ്ങാനൂർ സതീഷ് പറഞ്ഞു. ഒബിസി മോച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ വരും ദിവസങ്ങളിൽ ജനങ്ങളും മായി അടുത്ത ഇടപ്പെടുന്ന സർക്കാർ സംവിധാനങ്ങൾക്ക് സർക്കാർ മുഖവാരണവും കൈയുറകളും നല്കിയില്ലയെങ്കിൽ ഒബിസി മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകുമെന്ന് ജില്ലാ പ്രസിഡൻ്റ് പൂങ്കുളം സതീഷ് പറഞ്ഞു.