തിരുവനന്തപുരം : മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സ്ഥാപിച്ച സി.സി.ടി .വി കാമറകളുടെ പ്രവർത്തനോദ്ഘാടനം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഐ.പി.എസ് നിർവഹിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും ചുറ്റപ്പെട്ട പ്രദേശങ്ങളിലും രാത്രിയിൽ പിടിച്ചുപറി , ഹെൽറ്റ് , വാഹന മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ വ്യാപകമായതോടെ പോലീസ് ജനമൈത്രി സമിതിയുടെ നേതൃത്വത്തിലാണ് അഞ്ച് മറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചത്.
പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ കൂടി വെള്ള സംഭരണിയും ജനമൈത്രി വിഭാഗം സ്ഥാപിച്ചു . വലിയ വേനൽകലമാണ് കൂടിവെള്ള സംഭരണിയായി സജ്ജികരിച്ചിരിക്കുന്നത് രാമച്ചം ഇട്ടിട്ടുള്ള കലത്തിൽ ശുദ്ധീകരിച്ച കുടിവെള്ളം നിറച്ചാണ് നൽകുക .
സൈബർ സിറ്റി എ.സി.അനിൽ കുമാർ ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ.അനിത ബാലൻ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ എ.ജയകുമാർ, എസ്.ഐ.ആർ.എസ്.ശ്രീകാന്ത് (L80). എസ്.ഐ.ഗിരിലാൽ (Crime), എസ്.ഐ.ബാബു (CRO) പ്രൊബേഷൻ വനിത എസ്.ഐ. അനീസാ. ബീറ്റ് ഓഫീസർമാരായ സി.പി.ഒ. വിനീത്. നിഷാദ്. ജനമൈത്രി കോർഡിനേറ്റർ രഘുനാഥൻ നായർ,സതീഷ് ചന്ദ്രൻ, എന്നിവർ സംബന്ധിച്ചു