ആര്യനാട് : പുളിമുട് തോളൂർ പമ്പിന് മുന്നിൽ അമിത വേഗത്തിൽ വന്ന കാർ ഓട്ടോയിൽ ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.40 തോടെയാണ് അപകടം. ആര്യനാട് ഭാഗത്ത് നിന്നും വന്നതാണ് ഇരു വാഹനങ്ങളും. ഓട്ടോ പമ്പിലേക്ക് തിരിയുമ്പോൾ കാർ പിന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ഓട്ടോ പൂർണ്ണമായും തകർന്നു. ആർക്കും പരിക്കുകൾ ഒന്നും തന്നെ ഇല്ല. അതെ സമയം ഓട്ടോ പമ്പിലേയ്ക്ക് കയറുമ്പോൾ സിഗ്നൽ തെളിയിച്ചില്ലന്ന് കാർ ഡ്രൈവർ പറഞ്ഞു. എന്നാൽ സിഗ്നൽ ലൈറ്റ് തെളിയിച്ചിരുന്നതായും അമിതവേഗത്തിൽ എത്തിയ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു എന്നും ഓട്ടോ ഡൈവറും ദൃക്സാക്ഷികളും പറഞ്ഞു. ആര്യനാട് പോലീസ് സ്ഥലത്ത് എത്തി.