കാട്ടാക്കട: ചാരുപാറ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികവും 'വിശക്കുന്നവർക്ക്ഭക്ഷണം' പദ്ധതി ഉദ്ഘാടനം സി.എസ്.ഐ. മോഡറേറ്റർ റവ. എ.ധർമരാജ് റസാലവും, വിശക്കുന്നവർക്ക് ഭക്ഷണം പദ്ധതി എം.വിൻസെൻറ് എം,എൽ.എ. യും ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ.ബൈജു അധ്യക്ഷനായി.
കൗൺസിലിംഗ് സെൻറർ, പേപ്പർ ബാഗ് നിർമാണ യൂണിറ്റ് എന്നിവയും തുറന്നു. കലാ- കായിക- സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രതിഭകളെ ആദരിച്ചു. സാധുജന സഹായം വിതരണം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. മുൻ സ്പീക്കർ എൻ.ശക്തൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, പങ്കജകസ്തൂരി എം.ഡി. ഡോ.ജെ.ഹരീന്ദ്രൻ നായർ, സി.എസ്.ഐ. കാട്ടാക്കട ഡിസ്ട്രിക്ട് ചെയർമാൻ സി.ആർ.വിൻസെൻറ്, ഗ്രാമപഞ്ചായത്തംഗം ശ്രീരേഖ, അഭയം സെക്രട്ടറി ജെ.എസ്.ലോറൻസ്, ജനറൽ കൺവീനർ എം.ആർ.ബിജു തുടങ്ങിയവർ സംസാരിച്ചു.




