വർക്കല : പ്രായ പൂർത്തിയാകാത്ത ആറു വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇലകമൺ കായൽപ്പുറം കല്ലിൽതൊടിയിൽ വീട്ടിൽ വാവ എന്നുവിളിക്കുന്ന പ്രിൻസ് (30) ആണ് പിടിയിലായത്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അയിരൂർ ഇൻസ്പെക്ടർ രാജ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.