തിരുവനന്തപുരം : പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്ബന്ധമാക്കുന്നതിന്റ ഭാഗമായി ഗതാഗതവകുപ്പ് ബോധവല്‍ക്കരണം തുടങ്ങി. ഡിസംബര്‍ ആദ്യവാരം മുതല്‍ പിഴയൊടുക്കിയാല്‍ മതിയെന്നാണ് തീരുമാനം. നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടനിറങ്ങും.
ഹൈക്കോടതി ഉത്തരവ് വന്നതോടെ പൊലീസും മോട്ടോര്‍വാഹനവകുപ്പും ഹെല്‍മറ്റ് പരിശോധനയും കര്‍ശനമാക്കി. ഹെല്‍മറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്ക് തല്ക്കാലം താക്കീത് നല്കി വിട്ടയയ്ക്കുകയാണ്.
കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് എളുപ്പമല്ലെന്നാണ് ഗതാഗതവകുപ്പിന്റേയും വിലയിരുത്തല്‍. എന്തായാലും ബോധവല്‍ക്കരണവും ഹെല്‍മറ്റ് വാങ്ങാന്‍ സമയവും അനുവദിച്ചശേഷം പിഴ ഈടാക്കിത്തുടങ്ങിയാല്‍ മതിയെന്നാണ് തീരുമാനം. അതുവരെ സമൂഹമാധ്യമങ്ങളിലടക്കം പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റ ആവശ്യകത പ്രചരിപ്പിക്കും.