പ്രത്യേക മുന്നറിയിപ്പ്
തിരുവനന്തപുരം : ജില്ലയിൽ ശക്തിയേറിയ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വലിയ മരങ്ങൾ, കുന്നുകളുടെ താഴ്വ വരയിൽ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും ആവശ്യമെങ്കിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം തേടേണ്ടതും അവരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്ക് മാറേണ്ടതുമാണന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.
പൊൻമുടി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകളും അടുത്ത ഇതു സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുന്നതുവരെ പാടില്ലന്നും കളക്ടർ അറിയിച്ചു.
മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും ഇനി ഒരിറയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകരുതെന്നും കളക്ടർ അറിയിച്ചു. റവന്യൂ അധികാരികളുടെ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.




