വർക്കല : തിരുവനന്തപുരം മെഡിക്കൽ കോളേജ് , റീജിയണൽ കാൻസർ സെൻറർ, എസ് എസ് എ ടി ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികളുമായി ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്നും രണ്ടായിരത്തിലധികം പൊതികൾ സമാഹരിച്ച് നൽകിയത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളും അധ്യാപകരും പി.ടി.എ. അംഗങ്ങളുമാണ് പൊതിച്ചോർ കൊണ്ടുവന്നത്.
തുടർന്ന് ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ആർ പി ദിലീപും പിടിഎ പ്രസിഡണ്ട് കെ ഷാജി കുമാറും ചേർന്ന് പൊതിച്ചോറുകൾ ഹൃദയപൂർവ്വം പ്രവർത്തകർക്ക് കൈമാറി.
എച്ച്. എം. ഇൻ ചാർജ് സുമ എസ്, സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ പത്തരയ്ക്ക് ശേഖരിച്ച ഭക്ഷണപ്പൊതികൾ ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ വിവിധ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തു.


