തിരുവനന്തപുരം : ആറ്റിങ്ങൽ ബൈപാസ്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ വിഭാഗം പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് എം.എൽ.എ ബി.സത്യൻ കളക്ടർക്ക് നൽകി.
ആഗസ്റ്റ് 15 ന് മുൻപായി ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ യോഗം ചേരുമെന്ന് കളക്ടർ അറിയിച്ചതായി എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആകെ ചിലവിൻ്റെ 25% തുക ഇതിനായി നീക്കിവെക്കും. അതനുസരിച്ച് വീണ്ടും ദേശീയപാത അതോറിറ്റി എൻ എച്ച് 3 എ നോട്ടിഫിക്കേഷനും, 3ഡി വിജ്ഞാപനവും, തുടർന്ന് സ്ഥലം എടുക്കൽ നടപടിയിലേക്കും കടക്കും.
ഇത് സംബന്ധിച്ച് ദേശീയ പാതാവിഭാഗം പ്രോജക്ട് കൺസൾട്ടൻ്റ്, റവന്യൂ സ്ഥലമെടുപ്പ് വിഭാഗം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും, എം എൽ എയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്.


