തിരുവനന്തപുരം : ജൂലൈ 28 മുതൽ ആഗസ്റ്റ് 01 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് , മധ്യ പടിഞ്ഞാറ്, വടക്ക് അറബിക്കടൽ .
ജൂലൈ 28 ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ
മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.
ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്
ജൂലൈ 28 ന് രാത്രി 11.30 വരെ കൊളച്ചൽ മുതൽ ധനുഷ്കോടി വരെയുള്ള തെക്ക് തമിഴ്നാട് തീരത്ത് 3.0 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാനും ഉപരിതല പ്രവാഹം സെക്കന്റിൽ 51മുതൽ 71 സെന്റിമീറ്റർ ആവാനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം (INCOIS) അറിയിച്ചു.


