കിളിമാനൂർ : പോലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമായി. എഴ് കോടി രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ചാരുപാറയിൽ നിന്നാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
നിലവിൽ 7-10 മീറ്റർ ഉണ്ടായിരുന്ന സ്ഥലത്താണ് 15- 25 വരെ മീറ്റർ വിതിയിൽ റോഡ് നിർമ്മിക്കുന്നത്. ചാരുപാറയിൽ 30 മീറ്ററോളം ഉയരത്തിൽ റോഡിന് ഇടത് വശം പാർശ ഭിത്തി 1.70 മീറ്റർ മുതൽ 3 മീറ്റർ വരെ വീതിയിൽ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ് റോഡ് നിർമ്മാണം നടക്കുക. 2.5 കോടിയിൽ മൊട്ടക്കുഴി വരെ റോഡ് നവീകരിച്ചിരുന്നു. ബാക്കിയുള്ള ഭാഗമാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്.