കാട്ടാക്കട : പൂവച്ചൽ ഗ്രാമ പഞ്ചായത്തിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പൂവച്ചൽ മുളമൂട് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി തെളിയിക്കുകയും ഹൈമാസ്റ്റിന്റെ മരണസൂചകമായി ഇതില്‍ റീത്ത് വച്ചു.
പാർലമെൻറ് ഇലക്ഷന് മുന്നെയാണ് ഹൈമാസ്റ്റ്ലൈറ്റ് മുളമൂട് ജംഗ്ഷനില്‍ സ്ഥാപിച്ചത്. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞെങ്കിലും വൈദ്യുതീകരണം നടത്തി ലൈറ്റ് പ്രവത്തിപ്പിക്കാനോ ഇതുവരെയും നടപടി ഉണ്ടാകത്തതിനെ തുടർന്ന് പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
തുടര്‍ന്ന് സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ് പൊന്നെടുത്തകുഴി സത്യദാസ് ഉദ്ഘാടനം ചെയ്തു.
ശിശുപാലൻ, അനിൽകുമാർ, ഫ്രാൻസിസ്, ഷിജു, സുനിൽകുമാർ എന്നിവര്‍ സംസാരിച്ചു.


