പാങ്ങോട് : സുനിത ഇപ്പോള്‍ ആഗ്രഹിക്കുന്നത് മക്കളോടൊപ്പം നനയാതെ കിടന്നുറങ്ങാന്‍ ഒരു വീട്. ഏതു സമയവും നിലം പൊത്താറായ ചുവരുകളും മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഏറെ ഭയപ്പാടെ കഴിയുകയാണ് സുനിതയും കുടുംബവും. മഴപെയ്യുമ്പോൾ തണുപ്പുമേറ്റ് വിറങ്ങലിച്ച് കിടക്കുമ്പോള്‍ ഉറക്കം പോലും ഇവരെ അനുഗ്രഹിക്കാറില്ല.
നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് പഞ്ചായത്തിൽ കാക്കാണിക്കര 9-ാം വാർഡിൽ എ.എ ഭവനിൽ സുനിതക്കാണ് ഈ ദുരവസ്ഥ. രണ്ടു പെൺമക്കളും സുനിതയുടെ അമ്മ ഓമനയുമാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും തന്നെയും തനിച്ചാക്കി ഉടയവന് വീട് വിട്ട നാള് മുതല്‍ തുടങ്ങിയതാണ് സുനിതയുടെ ദുരിതപ്പാച്ചില്. മൂന്ന് നേരം ഉണ്ണാന്‍, മക്കളെ ഊട്ടാന്‍, പഠനത്തില്‍ മിടുക്കരായ അവരെ പഠിപ്പിക്കാന്‍, എല്ലാത്തിനും ഈ വീട്ടമ്മ തനിച്ചാണ് ഓടിയത്. വയര്‍ മുറുക്കിയുടുത്താണ് ദേവകി മക്കളെ പഠിപ്പിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട അധ്വാനം അവരെ അവശയാക്കിയിരിക്കുകയാണ്. ഒരു വീടിനു വേണ്ടി മുട്ടാൻ വാതിലുകൾ ഇനി ബാക്കിയില്ല. വലിയ കാറ്റും മഴയും വന്നാൽ മക്കളുടെ തുണികളും പുസ്തകങ്ങളും നനയാതെ വെക്കാൻ ഒരിടം ഇല്ല. ആതിരയും ആരതിയും പഠനം കഴിഞ്ഞ് വന്നാൽ അയൽപക്കത്തുളള കുട്ടികളെ ട്യൂഷൻ പഠിപ്പിക്കും. അങ്ങനെ കിട്ടുന്ന തുച്ഛമായ പ്രതിഫലം വാങ്ങിയാണ് പഠിക്കാൻ പോകാനുള്ള യാത്രാ ചിലവ് കണ്ടെത്തുന്നത്.
പഠനത്തില്‍ മിടുക്കരായ മക്കളെ കൂടുതല്‍ പഠിപ്പിക്കാനുള്ള ഈ അമ്മയുടെ മോഹം സാമ്പത്തിക പരാധീനതകളില്‍ കുരുങ്ങി പൊലിയുകയാണ്. രാവും പകലും പണിയെടുത്താണ്സുനിത മക്കളെ പഠിപ്പിച്ചത്. മൂത്തമകൾ ആതിര ബി.എസ്.സിയ്ക്ക് പഠിക്കുന്നു, രണ്ടാമത്തെ മകൾ ആരതി 9-ാം ക്ലാസിൽ പഠിക്കുന്നു. ഈ രണ്ടു മക്കളുടെയും പഠനവും വീടുമാണ് സുനിതയുടെ സ്വപ്നം.
മകൾ ആതിരയ്ക്ക് അനേകം വിവാഹ ആലോചനകൾ വരുന്നുണ്ട്. അവരോടൊക്കെ എന്ത് മറുപടി പറയും എന്ന് അറിയാതെ വിഷമിക്കുകയാണ് സുനിത. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന്റെ ആവശ്യം തല ചായ്ക്കാൻ ഒരു കുഞ്ഞ് വീടാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.
സുനിതയുടെ ഫോൺ നമ്പർ: 9745216324
സുനിതയുടെ പേരിൽ മടത്തറ SBI-യിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് Sunitha. S
Account no: 67349512165
Ifsc code: SBIN0070525
Sbi madathara branch


