തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ 97ാമത് അന്തർദേശീയ സഹകരണ ദിനം ആഘോഷിച്ചു. അഡീഷണൽ രജിസ്റ്റാർ ടി പത്മകുമാർ സഹകരണ പതാക ഉയർത്തി. സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അന്തർദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി യൂണിയൻ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു . 




