തിരുവനന്തപുരം : ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് കാറില്‍ കടത്താല്‍ ശ്രമിച്ച നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കന്യാകുമാരി ജില്ലയിൽ വിളവൻകോട് താലൂക്കിൽ മരുത്തൻകോട് കുഴിത്തുറ ദേശത്ത് കല്ലംപൊറ്റയിൽ വിളയിൽ വീട്ടിൽ കുരുവി എന്നു വിളിക്കുന്ന ബാലകൃഷ്ണൻ (52), മെദുകുമ്മൽ തച്ചൻ വിള വീട്ടിൽകനകൻ എന്ന കനകരാജ് (46), നെയ്യാറ്റിൻകര പരശുവയ്ക്കൽ പാണ്ടംകോട് ശ്രീ ദീപം വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന ദീപു (37), കൊല്ലയിൽ നെടിയാംകോട് ബി.എസ് നിവാസിൽ രാഹുൽ സുരേഷ് (26) എന്നിവരെയാണ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
ഓച്ചിറ സ്വകാര്യ ആശുപത്രിയുടെ മുൻവശത്തു നിന്നും ഇന്നോവ കാറിൽ കടത്തിക്കൊണ്ടുവന്ന 700 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. കാറിന് എസ്കോർട്ട് വന്ന ഈക്കോ ഇനത്തിൽപ്പെട്ട മാരുതി കാറും എക്സൈസ് സംഘം പിടികൂടി.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്സ്പെക്ഷന് വിംഗ് തലവന്‍ ടി. അനില്‍ കുമാറിന്റെ നേതൃത്തിലുള്ള സംഘം 7.30ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത് . ഇരുപതു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്പിരിറ്റ് . അതെ സമയം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നും ആലപ്പുഴയിലേക്ക് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ആണ് പ്രാഥമികമായി ലഭിച്ച വിവരം. നടപടികൾ പൂർത്തിയാക്കി പ്രതികളെയും വാഹനങ്ങളും സ്പിരിറ്റുമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർമാരായ ജി.കൃഷ്ണകുമാർ, എ.പ്രദീപ് റാവു, കെ.വി.വിനോദ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മനോജ്, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ഷംനാദ്, സുരേഷ് ബാബു, കൃഷ്ണപ്രസാദ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




