നൂറ് കോടിയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ മധുരരാജാ തീയറ്ററുകളില്‍ ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത് നൂറ് ദിവസങ്ങള്‍ പിന്നിട്ട ചിത്രത്തിന്റെ നൂറാം ദിന പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഗംഭീര വിജയം കരസ്ഥമാക്കിയ ചിത്രമാണ് മധുരരാജാ. കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണ് മധുരരാജാ. പക്കാ മാസ് എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയുടെ വന്‍ വിജയത്തിനു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മധുരരാജ.
കേരളത്തിലും വിദേശത്തുമായി വമ്ബന്‍ റിലീസായാണ് മധുരരാജാ തീയറ്ററുകളിലെത്തിയത്. നെടുമുടി വേണു,സലീംകുമാര്‍ വിജയരാഘവന്, സിദ്ധിഖ്, അജു വര്‍ഗീസ്,അനുശ്രീ,മഹിമ നമ്ബ്യാര്‍,ഷംന കാസിം,അന്ന രാജന്തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. വൈശാഖിന്റെ രണ്ടാമത്തെ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പുലിമുരുഗനായിരുന്നു മലയാള സിനിമ ചരിത്രത്തിലാദ്യമായി 100 കോടി കടക്കുന്ന ആദ്യ സിനിമ.


