തിരുവനന്തപുരം: സംസ്ഥാനത്തെ ഹോം ക്വാറന്ർറീൻ മാർഗനിര്‍ദ്ദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന എല്ലാവര്ക്കും വൈദ്യപരിശോധന നടത്തും. പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 14ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കും. പിന്നീട് രോഗലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ ആര്.റ്റി.പി.സി.ആര് പരിശോധന നടത്തും. ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതേ സമയം രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന എല്ലാവര്ക്കും വൈദ്യപരിശോധന
May 11, 2020
Tags


