പാലോട് : പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത്, പാലോട് പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന പഴകിയ നൂറു കിലോ മീൻ പിടികൂടി നശിപ്പിച്ചു. പാലോട് പോലീസ് സ്റ്റേഷൻ അതിർത്തിലെ മടത്തറ, കുശവൂർ എന്നി സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് പഴകിയ മീൻ പിടികൂടിയത്.
മടത്തറ കലയപുരം സ്വദേശിയായ ആൻസിൽ, ചിറ്റൂർ ദൈവപ്പുര സ്വദേശിയായ അൻസർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു പാലോട് ഇൻസ്പെക്ടർ സി. കെ മനോജിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പെരിങ്ങമല പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രാജൻ, ജെ.എച്ച്.ഐ വേണു തുടങ്ങിയവരും ജി.എസ്.ഐ നിസാറുദ്ദിൻ, നവാസ്, വിനീത്, പ്രശാന്ത് എന്നിവരും പങ്കെടുത്തു വരും ദിവസങ്ങളിൽ പരിശോധന തുടരും എന്നും അറിയിച്ചു.




