കാട്ടാക്കട : കഞ്ചാവിന്റെ ലഹരിയിൽ പന്നിയോട്ട് യുവാക്കൾ തമ്മിൽ തല്ലി. ഇന്ന് വൈകിട്ട് ആറരയോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ തല്ല് ആരംഭിച്ചത്. അടിപിടിയിൽ അവസാനം കാണാതായതോടെ നാട്ടുകാർ കാട്ടാക്കട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ പിടിച്ചു മാറ്റാൻ എത്തിയവർക്കും തല്ലുകിട്ടി. തല്ലു കിട്ടിയ ഇരുവിഭാഗക്കാരും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് രാത്രി കാട്ടാക്കട പൊലീസിൽ ഇരുവിഭാഗവും പരാതി നൽകാനെത്തി. ഇവിടെ വച്ചും വാക്കേറ്റവും നടകീയ രംഗങ്ങളും ഉണ്ടതായി ഒടുവിൽ പോലീസ് എല്ലാവരെയും അകത്താക്കും എന്ന് പറഞ്ഞതോടെ രംഗം ശാന്തമായി. ശേഷം കാട്ടാക്കട പൊലീസ് ഇരുവിഭാഗങ്ങളേയും പറഞ്ഞ് വിടുകയായിരുന്നു.