കാട്ടാക്കട : കണ്ടല അരുമാളൂർ മുസ്ലിം ജമാഅത്ത് ഈ വർഷത്തെ ആണ്ടു നേർച്ച മാറ്റി വച്ചു. കൊറോണ കോവിഡ് 19 പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പ് നിർദേശം പാലിച്ചു ആണ് ആഘോഷ പരിപാടികളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത് എന്നു ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഷാക്കിർ, ചീഫ് ഇമാം സെയ്ദ് അലി മൗലവി എന്നിവർ പറഞ്ഞു.
ആണ്ടു നേർച്ച പ്രമാണിച്ചു എല്ലാ ഒരുക്കങ്ങളും പൂർത്തിയക്കുകയും കൊടിയേറ്റ് നടത്തുകയും ചെയ്തു. എന്നാൽ പൊതു സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമിട്ട് വിപുലമായി ആഘോഷിക്കുന്ന നേർച്ച കൂട്ടായ തീരുമാനത്തിലൂടെ ഒഴിവാക്കുകയായിരുന്നു എന്നും എല്ലവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശങ്ങൾ അനുസരിക്കണമെന്നും ഇവർ പറഞ്ഞു.