കാട്ടാക്കട : നെയ്യാർഡാം നിരപ്പുക്കാല കാലോട്ട്കാവിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽ പെട്ട മനുവിനും കുടുംബത്തിനാണ് വീടിന്റെ മുറ്റത്തോട് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോമർ ഭീക്ഷണിയാകുന്നത്. ഒറ്റശേഖരമംഗലം കെഎസ്ഇബി സെക്ഷനിലെ ദൈവപുര ട്രാൻസ്ഫോമർ ആണ് ഭീക്ഷണിയാകുന്നത്. ഈ ഭാഗത്തു കൂടി പതിനായിരം വാഡ്സ് വൈദ്യുതിയാണ് കടന്നു പോകുന്ന ട്രൻസ്ഫോമറാണ് വീട്ടുകാർക്ക് ഭീക്ഷണിയായി മാറിയിരിക്കുന്നത്.
മഴസമയത്ത് ഇടിയും മിന്നലും ഉണ്ടാകുമ്പോൾ ഭീതിയോടെയാണ് വീട്ടിനുള്ളിൽ കഴിയുന്നത് എന്ന് മനുവും കുടുംബവും പറയുന്നത്. വീടും ട്രാൻസ്ഫോമറുമായി രണ്ടു മീറ്റർ പോലും ദൂരം ഇല്ല. ട്രാൻസ്ഫോമർ മറ്റെവിടെങ്കിലും മാറ്റണമെന്നു ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. അതെ സമയം ട്രാൻസ്ഫോമർ മാറ്റാൻ കഴിയില്ലെന്നും ട്രാൻസ്ഫോമറിന് ചുറ്റും മതിൽ കെട്ടാനാണ് അധികൃതർ പറഞ്ഞെതെന്ന് മനു പറയുന്നു.
പഞ്ചായത്തിൽ നിന്നും ലഭിച്ച 3 സെന്റ് വസ്തുവിൽ താമസിക്കുന്ന മനുവും വാർദ്ധക്യമായാ മാതാവും സഹോദരിയും അവരുടെ രണ്ട് കുഞ്ഞുങ്ങളും ഒപ്പമാണ് താമസിക്കുന്നത്. കൂടതെ ട്രാൻസ്ഫോമറിനായി സ്ഥാപിച്ചിട്ടുള്ള വേലിയോടുചേർന്നാണ് വീട്ടിലേക്കുള്ള നടവഴിയും. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ ഇതുവഴിയാണ് വരുന്നതും പോകുന്നതും. മഴ സമയമായാൽ ഭയപ്പാടോടുകൂടിയാണ് സഞ്ചരിക്കുന്നത്. ഇപ്പോൾ കാട്ടാക്കട- പന്ത -കൂട്ടപ്പൂ റോഡ് വീതികൂട്ടി പണികൾ തുടർന്ന് വരുന്നു.
അതോടൊപ്പം പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് ഹെവി കേബിൾ സ്ഥാപിച്ചു വരികെയാണ്. പ്രദേശത്തു പുറംപോക്ക് ഭൂമി നിലവിൽ ഉണ്ടെങ്കിലും അവിടെ മാറ്റി സ്ഥാപിക്കണം എന്നും തങ്ങളെയും കുടുംബത്തെയും രക്ഷിക്കണം എന്നും കാണിച്ച് വൈദ്യുത മന്ത്രിയുൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.