നെടുമങ്ങാട് : മലയോര മേഖലയിൽ ജിയോ സിം എടുത്തവർ പണം നഷ്ടമാകുന്നു എന്ന് പരാതികൾ. മിക്കയിടങ്ങളിലും നെറ്റവർക്ക് ലഭ്യതക്കുറവും. നെറ്റ് സ്പീഡും കുറവ് കാരണമാണ് എന്നാണെന്നാണ് പറയുന്നത്. തുടക്കത്തിൽ നല്ല പ്രവർത്തനം കാഴ്ച്ച വെച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞതോടെ പ്രശനങ്ങൾ കണ്ടു തുടങ്ങിയെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
കോൾ വിളിക്കുമ്പോൾ കിട്ടാതിരിക്കുക, നെറ്റ് സ്പീഡ് എന്നിങ്ങനെ നിരവധി പ്രശനങ്ങളായാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗം ഇല്ലങ്കിൽ എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. കസ്റ്റമർ കെയറിൽ വിളിച്ചാൽ തങ്ങളുടെ ഫോണിന്റെ പ്രശ്നമാണ് എന്ന് പറഞ്ഞു. കൈയൊഴിയുകയാണ് പതിവ്. ഒരു പരാതി അറിയിച്ചാൽ ആ പരാതി പരിഹരിക്കാൻ തയാറാകുന്നില്ലെന്നും ആക്ഷേപം ഉണ്ട്. നെറ്റുവർക്കിന്റെ പരാതികൾ അറിയിച്ചാൽ 48 മണിക്കൂറിനുള്ളിൽ പരിഹരിക്കും എന്ന് പറയുന്നതല്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
ഒരുമാസത്തേക്കു 149 രൂപയ്ക്കു ചാർജ് ചെയ്യുമ്പോൾ ഒന്നര ജിബി ഇന്റർ നെറ്റ് കമ്പനി തരുന്നുണ്ട്. പക്ഷെ കമ്പനി പറയുന്ന സ്പീഡ് നൽകുന്നില്ല. എന്നാൽ മറ്റു നെറ്റ്വർക്കുകൾ സമാനമായ ഓഫറുകൾ പാലിക്കുന്നുണ്ട്. അതെ സമയം ഒരുമാസത്തിൽ നിരവധി ആൾക്കാരാണ് വിവിധ റീചാർജ് സെന്ററുകളിൽ നിന്നും ജിയോ സിം പോർട്ട് ചെയ്തു മറ്റു നെറ്റുവർക്കിലേക്ക് മാറുന്നത് എന്നും ഒട്ടു മിക്ക റീചാർജ് ജിയോ കണക്ഷൻ എടുത്തവർ പരാതികളുമായി എത്താറുണ്ടെന്നും സ്ഥാപന ഉടൻമകൾ പറയുന്നു.


